പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിൽ ഉണർവ് 2016-അധ്യാപക രക്ഷാകർത്തൃ സംഗമവും പ്രതിഭകളെ ആദരിക്കലും നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ. സജി കുര്യന്റെ അധ്യക്ഷതയിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡെയ്സി ചിറ്റൂപറമ്പിൽ സംഗമം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. സജി പുത്തൻപുരക്കൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും എസ്. എസ്. എൽ. സി. 2016 മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം സമർപ്പിക്കുകയും ചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സുഷ ബെന്നി ആശംസ നേർന്നു. 30 ഓളം സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യപ്പെട്ടു. ഹെഡ്മാസ്റ്റർ ശ്രീ. പി എം മാത്യു ചർച്ചകൾക്ക് നേതൃത്വം നൽകുകയും എക്സിക്യൂട്ടീവ് അംഗങ്ങളുടെ തിരഞ്ഞെടുപ്പിന് മുൻകൈ എടുക്കുകയും ചെയ്തു. ശ്രീ. സാലു വി. ടി. സ്വാഗതവും ശ്രീ. മാത്യു മത്തായി നന്ദിയും പറഞ്ഞു. 2016-17 Year of Safety ആയും Year of Excellence in English ആയും പ്രഖ്യാപിച്ചു.
Friday, June 17, 2016
ഉണർവ് 2016

Subscribe to:
Post Comments (Atom)
No comments:
Post a Comment