പുനർ മൂല്യനിർണയ ശേഷം എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ നന്ദന സുരേഷിന് അഭിനന്ദനങൾ...
സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ജൂലായ് 5ന് നടത്തപ്പെട്ടു. അനുസ്മരണ പ്രഭാഷണം, കഥാപാത്രങ്ങളുടെ ആവിഷ്കാര പ്രദർശനം, നിരൂപണ രചനാ മത്സരം, വെബിനാർ തുടങ്ങിയ വിവിധ പരിപാടികൾ ഇതോടനുബന്ധിച്ച് ക്രമീകരിച്ചു. വൈകിട്ട് 6 30 ന് നടന്ന വെബിനാറിൽ കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ. കെ. എം. ഷെരീഫ് സംസാരിച്ചു.
സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. അധ്യാപക - രക്ഷാകർതൃ സംഗമം (HS), 2022 SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് ആദരം എന്നിവ ഇതോടനുബന്ധിച്ച് നടത്തി. പി റ്റി എ പ്രസിഡന്റ് ഷിജു കുരുവിളയുടെ അധ്യക്ഷതയിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പ്രീത സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജെയ്സൻ പള്ളിക്കര അനുഗ്രഹപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ. സി. റെജിമോൻ, ഹെഡ്മാസ്റ്റർ ബിജു സൈമൺ, അധ്യാപകരായ സാലു വി റ്റി, ബിനു ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു. ഈ കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയവർ, സ്കൗട്ട് & ഗൈഡ് രാജ്യപുരസ്കാർ ജേതാക്കൾ, JRC സർട്ടിഫിക്കറ്റ് ജേതാക്കൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ലിറ്റിൽ കൈറ്റ്സ് ഇരിക്കൂർ ഉപജില്ലാതല ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലാ ക്യാമ്പിൽ പങ്കെടുക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി ആൽഫിൻ സാലുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്ക്കൂളിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത സന്ദേശ റാലി നടത്തി. ലഹരി വിമുക്ത സന്ദേശം നൽകി റാലി പയ്യാവൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് ഉഷാദേവി ഉദ്ഘാടനം ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫിസർ അനിൽ കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സിവിൽ പോലീസ് ഓഫീസർ ഉദയ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഫിലിപ്പ് തോമസ്, ബിന്ദു ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ അണിനിരന്ന റാലി ഏറെ പൊതുജനശ്രദ്ധ ആകർഷിച്ചു.
പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ വായനമാസം ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ മലയാളം അധ്യാപകനുമായ ബിജോയ് മാത്യു വായനമാസം ആഘോഷങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വായന ഒരു വ്യക്തിയെ ഏതെല്ലാം വിധത്തിൽ പരിവർത്തനം ചെയ്യുമെന്നും ആധുനിക യുഗത്തിൽ വായനയ്ക്ക് എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചു എന്നും തന്റെ പ്രഭാഷണത്തിൽ അദ്ദേഹം പ്രതിപാദിച്ചു. ജിൽന വിജുമോൻ അക്ഷരഗീതം ആലപിച്ചു. ഹെഡ്മാസ്റ്റർ ബിജു സൈമൺ, വിദ്യാരംഗം കൺവീനർ ബിനു ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.