മഹാമാരിയുടെ ഭീകരതയ്ക്ക് താൽക്കാലിക വിരാമം കുറിച്ച് രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം വന്നുചേർന്ന പ്രവേശനോത്സവം സേക്രഡ് ഹാർട്ട് സ്‌കൂളിൽ സാഘോഷം കൊണ്ടാടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തിയ പ്രവേശനോത്സവ ചടങ്ങുകൾ നവാഗതർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ തത്സമയം വീക്ഷിച്ചു. തുടർന്ന് നടന്ന സ്‌കൂൾ തല പ്രവേശനോത്സവം പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ റ്റി. പി. അഷ്റഫ് ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ മാനേജർ ഫാ. ജെയ്സൻ പള്ളിക്കര ആധ്യക്ഷം വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ കെ. സി. റെജിമോൻ, പി ടി എ പ്രസിഡന്റ് ഷിജു കുരുവിള, ഹെഡ്മാസ്റ്റർ ബിജു സൈമൺ, എൽ പി സ്‌കൂൾ ഹെഡ്മാസ്റ്റർ ഷാജിമോൻ ടി കെ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ ചില കലാപരിപാടികൾ ചടങ്ങിന് നിറപ്പകിട്ട് നൽകി. ഹൈസ്‌കൂൾ വിദ്യാർത്ഥിനികൾ ചേർന്ന് അവതരിപ്പിച്ച സ്വാഗതനൃത്തം കുട്ടികൾക്ക് വേറിട്ട ദൃശ്യവിരുന്നായി. നവാഗതരെ ബുക്കും പേനയും നൽകി സ്‌കൂളിലേക്ക് സ്വാഗതം ചെയ്തു. എല്ലാ കുട്ടികൾക്കും മധുരം നൽകി.
No comments:
Post a Comment