സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം ഏറെ ശ്രദ്ധേയമായി. സ്‌കൂൾ മാനേജരുടെ സാന്നിധ്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും പൂർവ്വ അധ്യാപകരും ചേർന്ന് സംഘടിപ്പിച്ച പരിസ്ഥിതി ദിന ആഘോഷം പ്രകൃതിക്ക് മേൽ മനുഷ്യർ നടത്തുന്ന ചൂഷണങ്ങൾ സംബന്ധിച്ച് ഏറെ ബോധ്യങ്ങൾ നൽകുന്നതായിരുന്നു. പൂർവ്വ അധ്യാപകർ രണ്ടു വൃക്ഷത്തൈകൾ സ്കൂൾ വളപ്പിൽ നട്ടതിനുശേഷം എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ, സൈക്കിൾ റാലി, പദയാത്ര എന്നിവ നടന്നു.
No comments:
Post a Comment