കഴിഞ്ഞ 6 വർഷമായി തിരുഹൃദയ വിദ്യാലയത്തിൽ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചതിനു ശേഷം കൈപ്പുഴ സെൻറ് ജോർജ് സ്‌കൂളിലേക്ക് സ്ഥലം മാറി പോവുന്ന ഓഫീസ് സ്റ്റാഫ് മനു ജോസഫിന് സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നൽകി. ഹെഡ്മാസ്റ്റർ പി. എം. മാത്യു, മടമ്പം മേരിലാൻഡ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ., സ്റ്റാഫ് സെക്രട്ടറി മാത്യു മത്തായി, ഷൈബി എം. ടി., ജോസഫ് വി. ജെ. എന്നിവർ പ്രസംഗിച്ചു. സ്‌കൂളിനെ സ്വന്തമായി കരുതി തികഞ്ഞ ആത്മാർഥതയോടും അർപ്പണ മനോഭാവത്തോടും കൂടി തന്നിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിച്ച മനുവിന് പുതിയ കർമരംഗത്ത് ഭംഗിയായി മുന്നേറാൻ സാധിക്കട്ടെ എന്ന് തിരുഹൃദയ കുടുംബത്തിലെ ഏവരും ആശംസിക്കുന്നു.
No comments:
Post a Comment