വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം
പയ്യാവൂരിന്റെ പെരുമ പുറം ലോകത്ത് എത്തിച്ച, പ്രസിദ്ധ സംഗീതജ്ഞനായ ശ്രീ
ഉണ്ണികൃഷ്ണൻ പയ്യാവൂർ നിർവഹിച്ചു. സംഗീത സാഗരത്തിൽ നിന്നും പെറുക്കിയെടുത്ത
അതുല്യ മുത്തുകൾ തന്റെ പൂർവ്വ വിദ്യാലയത്തെ കുറിച്ചുള്ള ഓർമകളിൽ ഉണ്ണി
മാഷ് ചാലിച്ചു നൽകിയപ്പോൾ കുട്ടികൾക്ക് അത് നവ്യമായ അനുഭൂതി ആയിത്തീർന്നു.
ഹെഡ്മാസ്റ്റർ പി. എം. മാത്യു സാർ ആധ്യക്ഷം വഹിച്ചു. പി. ടി. എ. പ്രസിഡണ്ട്
ശ്രീ സജി കുര്യൻ, സ്കൂൾ ലീഡർ മാസ്റ്റർ റിഷാദ് അബൂബക്കർ എന്നിവർ ആശംസ
നേർന്ന് സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ലിബിൻ സാർ
സ്വാഗതവും ചെയർപേഴ്‌സൺ കുമാരി പ്രിയ ജോർജ് നന്ദിയും പറഞ്ഞു.
No comments:
Post a Comment