Thursday, July 28, 2016

റംസാൻ ആഘോഷം

സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ റംസാൻ ആഘോഷം വിപുലമായ രീതിയിൽ നടന്നു. ആൺകുട്ടികൾക്കു വേണ്ടി മാപ്പിളപ്പാട്ട് മത്സരവും പെൺകുട്ടികൾക്കായി മൈലാഞ്ചിയിടീൽ മത്സരവും നടത്തി. പയ്യാവൂർ ടൗൺ ജുമാമസ്ജിദ് ഖത്തീബ് ശ്രീ സുബൈർ ദാരിമി മുഖ്യാതിഥി ആയിരുന്നു. മുസ്ലിം പശ്ചാത്തലത്തിൽ ചിട്ടപ്പെടുത്തിയ 15 ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കി അധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കിയ റംസാൻ രാഗമാലിക ഏറെ ശ്രദ്ധേയമായി. ഹെഡ്മാസ്റ്റർ പി. എം. മാത്യു, ടി. ജെ. ബെന്നി, കെ. എസ്. ബിനോയ് എന്നിവർ പ്രസംഗിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ബിനു ജേക്കബ്, സാലു വി.ടി., ആനി കുരുവിള, ലീന മാത്യു, സി. സിബി, ലിബിൻ കെ. കുര്യൻ എന്നിവർ നേതൃത്വം നൽകി.

No comments:

Post a Comment