Friday, August 5, 2016

രക്ഷാ കർത്തൃ സംഗമം

പത്താം തരം വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് വേണ്ടി നടത്തിയ സെമിനാറിൽ നൂറ്റി ഇരുപതോളം പേർ പങ്കെടുത്തു.




Thursday, August 4, 2016

ജീവിത വിജയത്തിന് ഒരു മാർഗ്ഗദർശനം

സെമിനാർ
നയിക്കുന്നത് ഫാ. ജിബിൽ കുഴിവേലിൽ , ഫാ. അനീഷ് കളപ്പുരയ്ക്കൽ

വായനക്കളരി

പയ്യാവൂർ ഗ്രാനൈറ്റ്സിന്റെ സഹകരണത്തോടെ നമ്മുടെ സ്‌കൂളിൽ വായനക്കളരി ആരംഭിച്ചു.

സ്‌കൂൾ ഡയറി പ്രകാശനം

ഈ വർഷത്തെ സ്‌കൂൾ ഡയറി സ്‌കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പി എം മാത്യു സാർ സ്‌കൂൾ ലീഡർ റിഷാദ് അബൂബക്കറിന് നൽകി പ്രകാശനം ചെയ്തു. ബിനു ജേക്കബ് കവർ പേജ് രൂപകല്പന നിർവഹിച്ച ഡയറി തയ്യാറാക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് ലിബിൻ കെ കുര്യൻ, ബെന്നി ടി ജെ എന്നിവരാണ്.


കലാം ക്വിസ്

ആവേശകരമായ അറിവിന്റെ അങ്കം
ഇരിക്കൂർ ഉപജില്ലയിലെ 15 ഹൈസ്കൂളുകൾ പ്രതിനിധീകരിച്ചു സമർഥരായ വിദ്യാർത്ഥികൾ മാറ്റുരച്ച കലാം ക്വിസ് മുന്നൂറിലധികം കാണികളിൽ ആവേശം വിതറി. വാശിയേറിയ പോരാട്ടത്തിൽ AKSGHSS മലപ്പട്ടം, മേരിലാൻഡ് ഹൈസ്‌കൂൾ മടമ്പം, GHSS നെടുങ്ങോം എന്നീ സ്‌കൂളുകൾ ആദ്യ മൂന്നു സ്ഥാനങ്ങൾ സ്വന്തമാക്കി. രണ്ടു റൗണ്ടുകൾ ക്രമീകരിച്ച മത്സരം നയിച്ചത് ലിബിൻ കെ. കുര്യൻ, ബിനോയ് കെ. എസ്. എന്നിവർ ആയിരുന്നു. സമാപന സമ്മേളനത്തിൽ സ്‌കൂൾ മാനേജർ ഫാ. സജി പുത്തൻപുരക്കൽ അധ്യക്ഷനായിരുന്നു. പയ്യാവൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഷ്‌റഫ് ടി. പി. മുഖ്യാതിഥി ആയി. PTA പ്രസിഡണ്ട് ജോൺ ലൂക്കോസ്, SBT പയ്യാവൂർ ബ്രാഞ്ച് മാനേജർ ബാബു എന്നിവർ ആശംസകൾ നേർന്നു. വിജയികൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും പുസ്തകങ്ങളും വിതരണം ചെയ്തു. സ്റ്റാഫ് സെക്രട്ടറി മാത്യു മത്തായി സ്വാഗതവും പ്രോഗ്രാം കൺവീനർ ബിനു ജേക്കബ് നന്ദിയും പറഞ്ഞു. ബെന്നി ടി. ജെ. , സി. പ്രിയ, പൗളിൻ സിറിയക്, വിത്സൺ തുടങ്ങിയവർ നേതൃത്വം നൽകി. ഫൈനൽ റൗണ്ടിൽ പ്രവേശിച്ച മറ്റു ടീമുകൾ GHSS ശ്രീകണ്ഠപുരം, GHSS ചുഴലി, ദേവമാതാ HSS പൈസക്കരി എന്നിവയാണ്. പരിപാടികൾ വൻവിജയമാക്കി മാറ്റിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി.




Thursday, July 28, 2016

യാത്രയയപ്പ്

കഴിഞ്ഞ 6 വർഷമായി തിരുഹൃദയ വിദ്യാലയത്തിൽ സ്തുത്യർഹമായ സേവനം കാഴ്ച വെച്ചതിനു ശേഷം കൈപ്പുഴ സെൻറ് ജോർജ് സ്‌കൂളിലേക്ക് സ്ഥലം മാറി പോവുന്ന ഓഫീസ് സ്റ്റാഫ് മനു ജോസഫിന് സ്റ്റാഫ് കൗൺസിൽ യാത്രയയപ്പ് നൽകി. ഹെഡ്മാസ്റ്റർ പി. എം. മാത്യു, മടമ്പം മേരിലാൻഡ് ഹൈസ്‌കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ., സ്റ്റാഫ് സെക്രട്ടറി മാത്യു മത്തായി, ഷൈബി എം. ടി., ജോസഫ് വി. ജെ. എന്നിവർ പ്രസംഗിച്ചു.  സ്‌കൂളിനെ സ്വന്തമായി കരുതി തികഞ്ഞ ആത്മാർഥതയോടും അർപ്പണ മനോഭാവത്തോടും കൂടി തന്നിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിച്ച മനുവിന് പുതിയ കർമരംഗത്ത് ഭംഗിയായി മുന്നേറാൻ സാധിക്കട്ടെ എന്ന് തിരുഹൃദയ കുടുംബത്തിലെ ഏവരും ആശംസിക്കുന്നു.



ഡോ. അബ്ദുൾ കലാം അനുസ്മരണം

അനുസ്മരണ പ്രഭാഷണം : ശ്രീ. ബിനോയ് കെ. ഹെഡ്മാസ്റ്റർ മേരിലാന്റ് ഹൈസ്‌കൂൾ മടമ്പം, കൗൺസിലർ ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി
ഛായാചിത്ര അനാച്ഛാദനം ബിനോയ് സാർ നിർവഹിച്ചു. കലാം പുസ്തക പ്രദർശനം ഉണ്ടായിരുന്നു.

ക്ലാസ് മാഗസിൻ നിർമാണം:
ഒന്നാം സ്ഥാനം - 9 C
രണ്ടാം സ്ഥാനം - 9 D
മൂന്നാം സ്ഥാനം - 9 A


പവർ പോയിന്റ് പ്രസന്റേഷൻ മത്സരം
ഒന്നാം സ്ഥാനം - ജസ്റ്റീന തോമസ് & പ്രിയ ജോർജ്
രണ്ടാം സ്ഥാനം - അലൻ പോൾ സിറിയക് & ജിയോ കെ. ജോണി

ചുവർ പത്രിക നിർമാണം
1. 6C, 2. 7C, 3. 7A

ഹെഡ്മാസ്റ്റർ പി. എം. മാത്യു, പ്രോഗ്രാം കോർഡിനേറ്റർ ലിബിൻ കെ. കുര്യൻ എന്നിവർ പ്രസംഗിച്ചു. ബെന്നി ടി. ജെ., ബിനു ജേക്കബ്, സി. പ്രിയ, ആനി കുരുവിള എന്നിവർ നേതൃത്വം നൽകി.


രാമായണ മാസാചരണം


രാമായണ പാരായണം : അനഘ

അധ്യാപക സെമിനാർ


നയിച്ചത് : ഫാ. ജോൺ വെങ്കിടക്കൽ
സാന്നിധ്യം: ഫാ. സജി പുത്തൻപുരക്കൽ (സ്‌കൂൾ മാനേജർ)
                       ശ്രീമതി ജിജി സി. അലക്സ് (പ്രിൻസിപ്പൽ)
                        ശ്രീ പി. എം. മാത്യു (ഹെഡ്മാസ്റ്റർ)
                        ശ്രീമതി ഓ. ലൂസി (ഹെഡ്മിസ്ട്രസ്, എൽ. പി. സ്‌കൂൾ) 


ബർണാഡ് ഷാ അനുസ്മരണം


ഇംഗ്ലീഷ് നാടകകൃത്ത് ജോർജ് ബർണാഡ് ഷായുടെ 160 ആം ജന്മദിനം
സന്ദേശം : അതുൽ ടി. പി.

ചാന്ദ്രദിനം


മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ ദിനം സേക്രഡ് ഹാർട്ട് സ്‌കൂളിൽ പുനഃരാവിഷ്കരിച്ചപ്പോൾ
ആശയം, ആവിഷ്കാരം ബിനു ജേക്കബ്, തങ്കച്ചൻ സി കെ
ശബ്ദസാന്നിധ്യം ബെന്നി ടി.ജെ.,സി. പ്രിയ
 ചാന്ദ്രദിനം ശാസ്ത്രക്വിസ്
ഹൈസ്‌കൂൾ വിഭാഗം
1. അഞ്ജന ബിജു
2. ജസ്റ്റീന തോമസ്
3. അലൻ പോൾ സിറിയക്
യു പി വിഭാഗം
1. അജിൻ ജെയിംസ്
2. ആൽഫിയ വി. എസ്.
3. അലിയ ആൻ ടോം


 ചാന്ദ്രദിനത്തോടനുബന്ധിച്ച് സന്ദേശം - കുമാരി പ്രിയ ജോർജ്, സ്കൂൾ ചെയർപേഴ്‌സൺ

ഉപജില്ലാ തല കലാം ക്വിസ്

ഭാരതം കണ്ട എക്കാലത്തെയും ശ്രേഷ്ഠനായ പ്രതിഭയ്ക്ക് ആദരം അർപ്പിക്കുന്നതിനും വിജ്ഞാന വേദിയിൽ സ്വന്തം അറിവുകൾ പങ്കുവെച്ച് അംഗീകാരങ്ങൾ നേടുന്നതിനും പുതിയ അറിവുകൾ സ്വന്തമാക്കുന്നതിനും ഏവരെയും തിരുഹൃദയ വിദ്യാലയത്തിലേക്ക് ക്ഷണിക്കുന്നു.

റംസാൻ ആഘോഷം

സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ റംസാൻ ആഘോഷം വിപുലമായ രീതിയിൽ നടന്നു. ആൺകുട്ടികൾക്കു വേണ്ടി മാപ്പിളപ്പാട്ട് മത്സരവും പെൺകുട്ടികൾക്കായി മൈലാഞ്ചിയിടീൽ മത്സരവും നടത്തി. പയ്യാവൂർ ടൗൺ ജുമാമസ്ജിദ് ഖത്തീബ് ശ്രീ സുബൈർ ദാരിമി മുഖ്യാതിഥി ആയിരുന്നു. മുസ്ലിം പശ്ചാത്തലത്തിൽ ചിട്ടപ്പെടുത്തിയ 15 ചലച്ചിത്ര ഗാനങ്ങൾ കോർത്തിണക്കി അധ്യാപകരും വിദ്യാർത്ഥികളും ചേർന്നൊരുക്കിയ റംസാൻ രാഗമാലിക ഏറെ ശ്രദ്ധേയമായി. ഹെഡ്മാസ്റ്റർ പി. എം. മാത്യു, ടി. ജെ. ബെന്നി, കെ. എസ്. ബിനോയ് എന്നിവർ പ്രസംഗിച്ചു. ആഘോഷങ്ങളുടെ ഭാഗമായി മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ബിനു ജേക്കബ്, സാലു വി.ടി., ആനി കുരുവിള, ലീന മാത്യു, സി. സിബി, ലിബിൻ കെ. കുര്യൻ എന്നിവർ നേതൃത്വം നൽകി.

വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം

വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം പയ്യാവൂരിന്റെ പെരുമ പുറം ലോകത്ത് എത്തിച്ച, പ്രസിദ്ധ സംഗീതജ്ഞനായ ശ്രീ ഉണ്ണികൃഷ്ണൻ പയ്യാവൂർ നിർവഹിച്ചു. സംഗീത സാഗരത്തിൽ നിന്നും പെറുക്കിയെടുത്ത അതുല്യ മുത്തുകൾ തന്റെ പൂർവ്വ വിദ്യാലയത്തെ കുറിച്ചുള്ള ഓർമകളിൽ ഉണ്ണി മാഷ് ചാലിച്ചു നൽകിയപ്പോൾ കുട്ടികൾക്ക് അത് നവ്യമായ അനുഭൂതി ആയിത്തീർന്നു. ഹെഡ്മാസ്റ്റർ പി. എം. മാത്യു സാർ ആധ്യക്ഷം വഹിച്ചു. പി. ടി. എ. പ്രസിഡണ്ട് ശ്രീ സജി കുര്യൻ, സ്കൂൾ ലീഡർ മാസ്റ്റർ റിഷാദ് അബൂബക്കർ എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. വിദ്യാരംഗം കലാസാഹിത്യ വേദി കൺവീനർ ലിബിൻ സാർ സ്വാഗതവും ചെയർപേഴ്‌സൺ കുമാരി പ്രിയ ജോർജ് നന്ദിയും പറഞ്ഞു.

Wednesday, July 27, 2016

വായനാ വാരം

വായനാ വാരം വിവിധ പരിപാടികളോടെ സ്‌കൂളിൽ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ പി. എം. മാത്യു സാർ വായനാ വാരം ഉദ്ഘാടനം ചെയ്തു. മലയാളം അദ്ധ്യാപകൻ ബിനോയ്. കെ. എസ്. പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. വിദ്യാരംഗം കൺവീനർ ലിബിൻ കെ. കുര്യൻ വായനാ വാര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചങ്ങമ്പുഴ അനുസ്മരണത്തിന്റെ ഭാഗമായി അഞ്ജന ബിജു വാഴക്കുല എന്ന കവിതയിലെ ഏതാനും വരികൾ ചൊല്ലി. തുടർന്നുള്ള ദിവസങ്ങളിൽ ശ്രാവ്യ വായന മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഡോക്യുമെന്ററി പ്രദർശനം, കവിതാ ദ്രുമം നിർമാണം, സാഹിത്യ പ്രശ്നോത്തരി, എന്റെ വായനാനുഭവം സെമിനാർ, വായനാ യാമം എന്നിവ നടത്തപ്പെട്ടു.






Friday, June 17, 2016

ഉണർവ് 2016





പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്‌കൂളിൽ ഉണർവ് 2016-അധ്യാപക രക്ഷാകർത്തൃ സംഗമവും പ്രതിഭകളെ ആദരിക്കലും നടന്നു. പി ടി എ പ്രസിഡന്റ് ശ്രീ. സജി കുര്യന്റെ അധ്യക്ഷതയിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഡെയ്സി ചിറ്റൂപറമ്പിൽ സംഗമം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. സജി പുത്തൻപുരക്കൽ അനുഗ്രഹ പ്രഭാഷണം നടത്തുകയും എസ്. എസ്. എൽ. സി. 2016 മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാരം സമർപ്പിക്കുകയും ചെയ്തു. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സുഷ ബെന്നി ആശംസ നേർന്നു. 30 ഓളം സ്‌കോളർഷിപ്പുകൾ വിതരണം ചെയ്യപ്പെട്ടു. ഹെഡ്മാസ്റ്റർ ശ്രീ. പി എം മാത്യു ചർച്ചകൾക്ക് നേതൃത്വം നൽകുകയും എക്സിക്യൂട്ടീവ് അംഗങ്ങളുടെ തിരഞ്ഞെടുപ്പിന് മുൻകൈ എടുക്കുകയും ചെയ്തു. ശ്രീ. സാലു വി. ടി. സ്വാഗതവും ശ്രീ. മാത്യു മത്തായി നന്ദിയും പറഞ്ഞു. 2016-17 Year of Safety ആയും Year of Excellence in English ആയും പ്രഖ്യാപിച്ചു.

Tuesday, June 14, 2016

About Us

Sacred Heart HSS Payyavoor is a temple of learning situated at Payyavoor in Kannur District Kerala.