Thursday, July 14, 2022

അഭിനന്ദനങ്ങൾ

 പുനർ മൂല്യനിർണയ ശേഷം എല്ലാ വിഷയങ്ങൾക്കും A+ കരസ്ഥമാക്കിയ നന്ദന സുരേഷിന് അഭിനന്ദനങൾ...

 


 

ബഷീർ അനുസ്മരണം

 സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ജൂലായ്  5ന് നടത്തപ്പെട്ടു. അനുസ്മരണ പ്രഭാഷണം, കഥാപാത്രങ്ങളുടെ ആവിഷ്കാര പ്രദർശനം, നിരൂപണ രചനാ മത്സരം, വെബിനാർ തുടങ്ങിയ വിവിധ പരിപാടികൾ ഇതോടനുബന്ധിച്ച് ക്രമീകരിച്ചു. വൈകിട്ട് 6 30 ന് നടന്ന വെബിനാറിൽ കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ. കെ. എം. ഷെരീഫ് സംസാരിച്ചു.

 


വിജയോത്സവം 2022

 സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. അധ്യാപക - രക്ഷാകർതൃ സംഗമം (HS), 2022 SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്ക് ആദരം എന്നിവ ഇതോടനുബന്ധിച്ച് നടത്തി. പി റ്റി എ പ്രസിഡന്റ് ഷിജു കുരുവിളയുടെ അധ്യക്ഷതയിൽ പയ്യാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ പ്രീത സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ. ജെയ്സൻ പള്ളിക്കര അനുഗ്രഹപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ കെ. സി. റെജിമോൻ, ഹെഡ്മാസ്റ്റർ ബിജു സൈമൺ, അധ്യാപകരായ സാലു വി റ്റി, ബിനു ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു. ഈ കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നതവിജയം നേടിയവർ, സ്കൗട്ട് & ഗൈഡ് രാജ്യപുരസ്കാർ ജേതാക്കൾ, JRC സർട്ടിഫിക്കറ്റ് ജേതാക്കൾ എന്നിവരെ ചടങ്ങിൽ ആദരിച്ചു.


 

അഭിനന്ദനങ്ങൾ

 ലിറ്റിൽ കൈറ്റ്‌സ് ഇരിക്കൂർ ഉപജില്ലാതല ക്യാമ്പിൽ മികച്ച പ്രകടനം കാഴ്ച വെച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലാ ക്യാമ്പിൽ പങ്കെടുക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി ആൽഫിൻ സാലുവിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

 


 

ലഹരി വിരുദ്ധ ദിനാചരണവും ലഹരി വിരുദ്ധ സന്ദേശ റാലിയും

 ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് പയ്യാവൂർ സേക്രഡ് ഹാർട്ട് ഹൈസ്ക്കൂളിലെ എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിമുക്ത സന്ദേശ റാലി നടത്തി. ലഹരി വിമുക്ത സന്ദേശം നൽകി റാലി പയ്യാവൂർ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഉഷാദേവി ഉദ്ഘാടനം ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫിസർ അനിൽ കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. സിവിൽ പോലീസ് ഓഫീസർ ഉദയ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഫിലിപ്പ് തോമസ്, ബിന്ദു ജോസഫ് എന്നിവരും സന്നിഹിതരായിരുന്നു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ അണിനിരന്ന റാലി ഏറെ പൊതുജനശ്രദ്ധ ആകർഷിച്ചു.


 

വായനമാസാചരണം

 പയ്യാവൂർ സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ വായനമാസം ആഘോഷങ്ങൾക്ക് വർണാഭമായ തുടക്കം. സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ മലയാളം അധ്യാപകനുമായ ബിജോയ് മാത്യു വായനമാസം ആഘോഷങ്ങൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വായന ഒരു വ്യക്തിയെ ഏതെല്ലാം വിധത്തിൽ പരിവർത്തനം ചെയ്യുമെന്നും ആധുനിക യുഗത്തിൽ വായനയ്ക്ക് എന്തെല്ലാം മാറ്റങ്ങൾ സംഭവിച്ചു എന്നും തന്റെ പ്രഭാഷണത്തിൽ അദ്ദേഹം പ്രതിപാദിച്ചു. ജിൽന വിജുമോൻ അക്ഷരഗീതം ആലപിച്ചു. ഹെഡ്മാസ്റ്റർ ബിജു സൈമൺ, വിദ്യാരംഗം കൺവീനർ ബിനു ജേക്കബ്ബ് എന്നിവർ പ്രസംഗിച്ചു.


 

അഭിനന്ദനങ്ങൾ

 തിരുഹൃദയ വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയ എല്ലാ മക്കൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.... ആശംസകൾ...

 


 

പരിസ്ഥിതി ദിനം

 

സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ നടന്ന പരിസ്ഥിതി ദിനാഘോഷം ഏറെ ശ്രദ്ധേയമായി. സ്‌കൂൾ മാനേജരുടെ സാന്നിധ്യത്തിൽ അധ്യാപകരും വിദ്യാർത്ഥികളും പൂർവ്വ അധ്യാപകരും ചേർന്ന് സംഘടിപ്പിച്ച പരിസ്ഥിതി ദിന ആഘോഷം പ്രകൃതിക്ക് മേൽ മനുഷ്യർ നടത്തുന്ന ചൂഷണങ്ങൾ സംബന്ധിച്ച് ഏറെ ബോധ്യങ്ങൾ നൽകുന്നതായിരുന്നു. പൂർവ്വ അധ്യാപകർ രണ്ടു വൃക്ഷത്തൈകൾ സ്കൂൾ വളപ്പിൽ നട്ടതിനുശേഷം എസ് പി സി, സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ, സൈക്കിൾ റാലി, പദയാത്ര എന്നിവ നടന്നു.
സ്‌കൂൾ മാനേജർ ഫാ. ജെയ്സൺ പള്ളിക്കര സൈക്കിൾ റാലി ഫ്ലാഗ് ഓഫ് ചെയ്തു. ഹൈസ്കൂൾ കുട്ടികൾക്കായി പോസ്റ്റർ രചന മത്സരം നടത്തി . യുപി കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ ബിജു സൈമൺ, ഇക്കോ ക്ലബ്ബ് കൺവീനർ ഷീന മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
 
 

 

പ്രീപ്രൈമറിസ്കൂൾ പ്രവേശനോത്സവം

തിരുഹൃദയ മലർവാടിയിലേക്ക് അറിവിന്റെ മധുകണം നുകരാൻ പൂമ്പാറ്റകൾ എത്തി. സേക്രഡ് ഹാർട്ട് പ്രീപ്രൈമറി സ്‌കൂൾ പ്രവേശനോത്സവം വർണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്‌കൂളിലേക്ക് ആനയിച്ച കുഞ്ഞുങ്ങളെ അധ്യാപകർ സ്വീകരിച്ചു. സ്‌കൂൾ മാനേജർ ഫാ. ജെയ്സൻ പള്ളിക്കര പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്ഥാപനമേധാവിമാർ കുരുന്നുകൾക്ക് അക്ഷരദീപം പകർന്നു നൽകി. സ്‌കൂളിലെ പൂർവ്വ അധ്യാപകർ അവരെ അക്ഷരങ്ങൾ എഴുതിച്ച് അറിവിന്റെ ലോകത്തേക്ക് സ്വാഗതം ചെയ്തു.

 


 

പ്രവേശനോത്സവം

 

മഹാമാരിയുടെ ഭീകരതയ്ക്ക് താൽക്കാലിക വിരാമം കുറിച്ച് രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം വന്നുചേർന്ന പ്രവേശനോത്സവം സേക്രഡ് ഹാർട്ട് സ്‌കൂളിൽ സാഘോഷം കൊണ്ടാടി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന തലത്തിൽ നടത്തിയ പ്രവേശനോത്സവ ചടങ്ങുകൾ നവാഗതർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ തത്സമയം വീക്ഷിച്ചു. തുടർന്ന് നടന്ന സ്‌കൂൾ തല പ്രവേശനോത്സവം പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെമ്പർ റ്റി. പി. അഷ്റഫ് ഉദ്ഘാടനം ചെയ്തു.
സ്‌കൂൾ മാനേജർ ഫാ. ജെയ്സൻ പള്ളിക്കര ആധ്യക്ഷം വഹിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ കെ. സി. റെജിമോൻ, പി ടി എ പ്രസിഡന്റ് ഷിജു കുരുവിള, ഹെഡ്മാസ്റ്റർ ബിജു സൈമൺ, എൽ പി സ്‌കൂൾ ഹെഡ്മാസ്റ്റർ ഷാജിമോൻ ടി കെ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ ചില കലാപരിപാടികൾ ചടങ്ങിന് നിറപ്പകിട്ട് നൽകി. ഹൈസ്‌കൂൾ വിദ്യാർത്ഥിനികൾ ചേർന്ന് അവതരിപ്പിച്ച സ്വാഗതനൃത്തം കുട്ടികൾക്ക് വേറിട്ട ദൃശ്യവിരുന്നായി. നവാഗതരെ ബുക്കും പേനയും നൽകി സ്‌കൂളിലേക്ക് സ്വാഗതം ചെയ്തു. എല്ലാ കുട്ടികൾക്കും മധുരം നൽകി.