സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ
ഉദ്ഘാടനം ചലച്ചിത്രതാരവും റേഡിയോ ജോക്കിയും സ്‌കൂളിലെ പൂർവ്വ
വിദ്യാർത്ഥിയുമായ നിൽജ കെ. ബേബി ഓൺലൈൻ വഴി നിർവ്വഹിച്ചു. സ്‌കൂൾ മാനേജർ
റവ.ഫാ. ജെയ്സൻ പള്ളിക്കര OSH അധ്യക്ഷത വഹിച്ചു. സ്‌കൂൾ പ്രധാനാധ്യാപിക
സിസ്റ്റർ റിൻസി SVM, പി ടി എ പ്രസിഡന്റ് ഫിലിപ്പ് പഴയംപള്ളിൽ, സാമൂഹ്യ
ശാസ്ത്ര അധ്യാപകൻ ബെന്നി ടി ജെ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികൾ
അവതരിപ്പിച്ച വ്യത്യസ്ത കലാപരിപാടികൾ ചടങ്ങിന് മോടി കൂട്ടി. അധ്യാപകരായ
സിസ്റ്റർ തുഷാര SVM, കിരൺ സൈമൺ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
No comments:
Post a Comment